രണ്ടാം വന്ദേഭാരത് ട്രെയിന്‍: പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

കാസര്‍കോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 നാണ് പ്രധാനമന്ത്രി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യുക. ഇന്ത്യയില്‍ പുതിയതായി സര്‍വീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തുന്നത്.

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ ആഘോഷ പരിപാടികള്‍ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം (റെയില്‍വേ സമയം)

കാസര്‍കോട്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20631)

കാസര്‍കോട്: 7.00
കണ്ണൂര്‍: 7.55/7.57
കോഴിക്കോട്: 8.57/8.59
തിരൂര്‍: 9.22/9.24
ഷൊര്‍ണൂര്‍: 9.58/10.00
തൃശൂര്‍: 10.38/10.40
എറണാകുളം: 11.45/11.48
ആലപ്പുഴ: 12.32/12.34
കൊല്ലം: 13.40/1.42
തിരുവനന്തപുരം: 15.05

തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20632)

തിരുവനന്തപുരം: 16.05
കൊല്ലം: 16.53/ 16.55
ആലപ്പുഴ: 17.55/ 17.57
എറണാകുളം: 18.35/18.38
തൃശൂര്‍: 19.40/19.42
ഷൊര്‍ണൂര്‍: 20.15/20.18
തിരൂര്‍: 20.52/20.54
കോഴിക്കോട്: 21.23/21.25
കണ്ണൂര്‍: 22.24/22.26
കാസര്‍കോട്: 23.58

Exit mobile version