എംഎൽഎ ബോർഡ് വെയ്ക്കില്ല; ഓഫീസിന്റെ കാര്യം ‘സമയാകുമ്പോൾ തീരുമാനിക്കും’; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പദയാത്ര

പുതുപ്പള്ളി: ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടന്ന പുതുപ്പള്ളി മണ്ഡലത്തിൽെ നടന്ന ഉപതിരഞ്ഞെടുപ്പിൽ നേടിയ വന്വിജയം നേടിയ ചാണ്ടി ഉമ്മൻ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പദയാത്ര ആരംഭിച്ചു. വാകത്താനം പഞ്ചായത്തിൽ നിന്നും ഇന്നു പത്തുമണിയോടെയായിരുന്നു പദയാത്ര ആരംഭിച്ചത്. ഭാരത് ജോഡോ യാത്രയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസമാണ് പുതുപ്പള്ളിയിലെ പദയാത്രയ്ക്ക് ശക്തി നൽകിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുതായി മണ്ഡലത്തിൽ നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് സംസാരിച്ചു. പുതുപ്പള്ളിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വിഭാവനം ചെയ്തത് യുഡിഎഫ്. സർക്കാരാണ്. അത് പൂർണമാകേണ്ടതുണ്ട്. അതിന് സർക്കാരിന്റെ പിന്തുണവേണം. അതിനുവേണ്ടി ശ്രമം നടത്തുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ALSO READ- പിണങ്ങിയ കാമുകനെ തിരികെ എത്തിക്കാം; ‘ദുർമന്ത്രവാദത്തെ’ കൂട്ടിപിടിച്ച ഗവേഷക വിദ്യാർത്ഥിനിക്ക് നഷ്ടമായത് ആറ്‌ലക്ഷം രൂപ! ഇൻസ്റ്റഗ്രാമിലെ ന്യൂജെൻ തട്ടിപ്പിങ്ങനെ

അതേസമയം, 53 വർഷം ഉമ്മൻ ചാണ്ടി ജയിച്ചുകയറിയിട്ടും പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസ് ഉണ്ടായിരുന്നില്ല,. വീട് തന്നെയായിരുന്നു ഓഫീസായും പ്രവർത്തിച്ചിരുന്നത്. ഇനി ചാണ്ടി ഉമ്മൻ എംഎൽഎ ഓഫീസ് തുടങ്ങുമോ എന്ന ചോദ്യത്തിന്, ‘സമയാകുമ്പോൾ തീരുമാനിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ വണ്ടിയിൽ എംഎൽഎ ബോർഡ് വെക്കുമോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരിക്കുകയാണ്.

Exit mobile version