150 രൂപയല്ല, വെറും 15 രൂപ മാത്രം, തക്കാളി വില കുത്തനെ താഴേക്ക്, സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: ഓണക്കാലത്ത് കുതിച്ചുയര്‍ന്ന പച്ചക്കറി വില കുത്തനെ താഴേക്ക്. ഓണത്തിന് ശേഷമുള്ള വിപണി മാന്ദ്യവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിവരവ് കൂടിയതുമാണ് സംസ്ഥാനത്ത് പച്ചക്കറി വില കുറയാന്‍ കാരണമായത്.

ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറിയിലെ മിക്കയിനങ്ങള്‍ക്കും പത്തുമുതല്‍ ഇരുപത് രൂപവരെയാണ് കുറഞ്ഞത്. 150 രൂപയില്‍ നിന്ന് തക്കാളിവില 15 ലേക്ക് കൂപ്പുകുത്തി. സവാള കിലോയ്ക്ക് 30 രൂപ മാത്രമായി ത്ാഴ്ന്നു.

also read; ബൈക്കില്‍ ചരക്ക് വാഹനം ഇടിച്ചു കയറി അപകടം; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു

അതേസമയം, ഇരുനൂറും കടന്ന് കുതിച്ചുയര്‍ന്ന ഇഞ്ചിവില 120 ലെത്തി. ഇതുമാത്രമല്ല, വെണ്ട, പയര്‍, ബീന്‍സ്, കാരറ്റ് എന്നിവയ്‌ക്കെല്ലാം വില കുത്തനെ കുറഞ്ഞു. എന്നാല്‍ വില കുറഞ്ഞിട്ടും പച്ചക്കറികള്‍ അധികം ആരും വാങ്ങാത്ത അവസ്ഥയാണിപ്പോള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കൂടിയതും ഓണത്തിനുശേഷമുള്ള വിപണി മാന്ദ്യവുമാണ് വില കുറയാന്‍ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഈ വില നിലവാരം തന്നെ തുടരാനാണ് സാധ്യത.

Exit mobile version