കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു, കാപ്പാട് ബീച്ചില്‍ കുതിര സവാരി നടത്തിയവര്‍ക്ക് ജാഗ്രത നിര്‍ദേശം

കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടര്‍ന്ന് കുതിരയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ കാപ്പാട് ബീച്ചില്‍ നിന്ന് കുതിര സവാരി നടത്തിയവര്‍ക്ക് ജാഗ്രത നിര്‍ദേശം. സവാരി നടത്തിവന്ന കുതിരയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടര്‍ന്ന് കുതിരയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുതിരയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. നിലവില്‍ അവശനിലയിലായ കുതിര ആഹാരവും കഴിക്കുന്നില്ല. നില്‍ക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്‌നാട്ടില്‍ നിന്നാണ് കുതിരയെ കാപ്പാടെത്തിച്ചത്.

അതേസമയം, കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ മുന്‍കരുതലെടുക്കാന്‍ ഡോക്ടന്മാര്‍ നിര്‍ദേശം നല്‍കി. കുതിര സവാരി ചെയ്തിട്ടുള്ളവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗം സ്വീകരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

Exit mobile version