പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മന്‍ നയിക്കും; റെക്കോര്‍ഡ് ലീഡോടെ വിജയം

ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ വിജയം

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് തകര്‍പ്പന്‍ വിജയം. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ വിജയം.

അതേസമയം, ചാണ്ടി ഉമ്മന്റെ കുതിപ്പില്‍ ആവേശഭരിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. കൈതോലപ്പായ അടക്കം അണികള്‍ പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദ പ്രകടനം തുടങ്ങി. പുതുപ്പള്ളിയിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version