വിജയമുറപ്പിച്ച് ചാണ്ടി ഉമ്മന്‍, പുതുപ്പള്ളി വീട്ടുമുറ്റത്ത് ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലെക്‌സുമായി പ്രവര്‍ത്തകര്‍

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. കൗണ്ടിംഗ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ലീഡ് നില 20000 കടന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. അതേസമയം, ബിജെപി ചിത്രത്തില്‍ പോലുമില്ല. വെറും 500 താഴെ വോട്ട് മാത്രമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്.

അതേസമയം, വന്‍ ലീഡില്‍ വിജയമുറപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ലെക്‌സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു.

Exit mobile version