മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചു; യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്‌സൈസ് കേസ്

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്‌സൈസ് കേസ് എടുത്തു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ എക്‌സൈസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാൾ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ ചെയ്തുവരികയായിരുന്നു എന്നാണ് എക്‌സൈസ് പറയുന്നത്.

തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തിരിക്കുന്നത്. മുൻപ് കൊട്ടാരക്കരയിലും കേസ് എടുത്തിരുന്നു. സംസ്ഥാനത്തിന്റെ അബ്കാരി ചട്ടം പ്രകാരം ബാറുകൾക്കു പരസ്യം നൽകാൻ പാടില്ല.

ALSO READ- ‘മേരാ ഭാരത്’; ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യ; വൈറലായി ഉണ്ണി മുകുന്ദന്റെ കുറിപ്പ്

ഈ സംഭവത്തിൽ ബാറുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബാർ ഉടമകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പരസ്യം ചെയ്തതെന്നാണ് എക്‌സൈസിനു ലഭിച്ചിരിക്കുന്ന വിവരം.

Exit mobile version