38 പവന്‍ തൂക്കം, അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് അണിയാന്‍ പൊന്നിന്‍ കിരീടം,

തൃശൂര്‍: ഗുരുവായൂരപ്പന് അണിയാന്‍ പൊന്നിന്‍ കിരീടം. അഷ്ടമിരോഹിണി നാളിലാണ് ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം സമര്‍പ്പിക്കുക. സ്വര്‍ണ്ണ കിരീടത്തിന് 38 പവന്‍ തൂക്കം വരും.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലലാണ ഇക്കാര്യം അറിയിച്ചത്. പൊന്നിന്‍ കിരീടത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

also read: ശ്രീഹരിക്കോട്ടയില്‍ നിന്നും ഇനി വളര്‍മതിയുടെ കൗണ്‍ഡൗണ്‍ കേള്‍ക്കില്ല: ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ അന്തരിച്ചു

ശ്രീകൃഷ്ണ ജയന്തി ദിനമായ ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാന്‍ സ്വര്‍ണ്ണ കിരീടം തയ്യാറായതായി ഗുരുവായൂര്‍ ദേവസ്വം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

കോയമ്പത്തൂരില്‍ സ്വര്‍ണ്ണ പണി ചെയ്യുന്ന തൃശൂര്‍ കൈനൂര്‍ തറവാട്ടില്‍ കെ വി രാജേഷ് ആചാര്യയെന്ന ഭക്തനാണ് പൊന്നിന്‍ കിരീടം സമര്‍പ്പിക്കുന്നത്.

Exit mobile version