ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ തുടക്കം മുതൽ തർക്കം; പള്ളിയോടങ്ങൾ മറിഞ്ഞ് നാല് പേരെ കാണാതായതോടെ ആശങ്ക; ഒടുവിൽ നാല് പേരെയും മറുകരയിൽ കണ്ടെത്തി

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ പള്ളിയോടങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരെ കാണാതായത് വലിയ ആശങ്ക സൃഷ്ടിച്ചു. ഹീറ്റ്‌സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പള്ളിയോടങ്ങൾ മറിഞ്ഞ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി എല്ലാവരേയും കരയ്‌ക്കെത്തിച്ചിരുന്നു.

എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാർ നാല് പേരെ കാണാനില്ലെന്ന് പരാതിപ്പെടുകയായിരുന്നു. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ നാല് പേരെയും കണ്ടെത്തുകയായിരുന്നു.

വന്മഴി പള്ളിയോടത്തിലെ തുഴച്ചിലുകാരെ കാണാതായെന്ന കാര്യം തുടക്കം മുതലേ അധികൃതർ സ്ഥിരീകരിച്ചിരുന്നില്ല. പള്ളിയോടങ്ങൾ മറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെന്നും ആർക്കും പരിക്കേറ്റില്ലെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ആദ്യം വന്ന പ്രതികരണം. പിന്നാലെ കരക്കെത്തിയ തുഴച്ചിലുകാരാണ് നാല് പേരെ കാണാനില്ലെന്ന് പരാതി ഉന്നയിച്ചത്. പിന്നീട് ഇക്കാര്യം പരിശോധിച്ച ശേഷം നാല് പേരും സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. വള്ളം മറിഞ്ഞയുടൻ കാണാതായ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കരയിലേക്ക് എത്തിയവർ ഇവരെ കാണാത

also read- ആദിവാസി യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് നടുറോഡിലൂടെ നടത്തിച്ചു: ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍

അതേസമയം, വള്ളംകളി നടത്തിപ്പിൽ വലിയ തോതിൽ വീഴ്ചയുണ്ടായെന്നാണ് ഉയരുന്ന ആക്ഷേപം. പുറത്ത് നിന്നുള്ള തുഴച്ചിലുകാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങൾ തമ്മിൽ പുഴയിൽ വച്ചും തർക്കം ഉണ്ടായിരുന്നു. തുടക്കം മുതൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും പള്ളിയോടം മറ്റൊരു പള്ളിയോടത്തിന് കുറുകെയിട്ട് തർക്കമുണ്ടാവുകയും ചെയ്തു.

Exit mobile version