അന്‍സാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവം; ജനറല്‍ എജുക്കേഷന്‍ ഡയറക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്

ansar | bignewslive

തിരുവനന്തപുരം : ഓണാഘോഷ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ ഒരു നടപടി ക്രമങ്ങളും പാലിക്കാതെ കുട്ടികളെ ,പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് ,രക്ഷിതാവ് നല്‍കിയ പരാതിയില്‍ ,ജനറല്‍ എജുക്കേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.

ആഗസ്റ്റ് 26 ശനിയാഴ്ച്ച ആണ് പ്ലസ് വണ്‍ -പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നത് .അന്വേഷണ കമ്മറ്റിയോ .സസ്‌പെന്‍ഷനോ , വാനിങ്ങോ നല്‍കാതെ അഞ്ചു മാസം മാത്രം സി ബി എസ് സി ബോര്‍ഡ് പരീക്ഷക്ക് അവശേഷിക്കെ പ്രിന്‍സിപ്പാള്‍ എടുത്ത പുറത്താക്കല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നടപടി എടുക്കപ്പെട്ട ഭൂരിപക്ഷം കുട്ടികളും ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടു വര്‍ഷം ഇതേ സ്‌കൂളില്‍ തന്നെ പഠിച്ചവരാണ് .നാളിതു വരെ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു ഡിസിപ്ലിനറി ആക്ഷന്‍ പോലും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മിടുക്കരായ വിദ്യാര്‍ത്ഥികളെയാണ് ഒരു കയ്യാങ്കളിയുടെ പേരില്‍ ഡിസ്മിസ് ചെയ്തത്.

നേരത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് രണ്ടാഴ്ച്ചക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ ,പെരുമ്പിലാവ് സെന്ററില്‍ വെച്ച് മര്‍ദിച്ചിരുന്നു എന്നും ആ സംഭവത്തില്‍ 6 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെയും 4 പ്ലസ് ടു വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു എന്നും നാട്ടുകാര്‍ ഇടപെട്ടാണ് അന്ന് പോലീസിനെ വിളിച്ചത്.

ഈ സംഘര്‍ഷാവസ്ഥ ഭയയപെട്ട് ഓണാഘോഷ പരിപാടി പ്ലസ് വണ്‍ -പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥ ദിവസങ്ങളില്‍ നടത്തണമെന്ന അപേക്ഷ പ്രിന്‌സിപ്പലിനു മുന്‍പില്‍ കുട്ടികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അദ്ദേഹമത് മുഖവിലക്കെടുക്കാതെ ,സംഘര്‍ഷം മനഃപൂര്‍വം വിളിച്ചു വരുത്തിയതാണ് എന്നും ആക്ഷേപം ഉണ്ട് .എന്ത് വന്നാലും ഞാന്‍ നോക്കിക്കോളാമെന്നു പ്രിന്‍സിപ്പാള്‍ കുട്ടികള്‍ക്ക് ഉറപ്പ് കൊടുത്തുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു .എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രിന്‍സിപ്പാള്‍ ,തനിക്ക് നേരെ പരാതി വരാതിരിക്കാനും തന്റെ കുറവ് മറച്ചു പിടിക്കാനുമാണ് നാല്പതോളം പേര് പങ്കെടുത്തതായി കണക്കാക്കുന്ന കൂട്ടത്തല്ലില്‍ നിന്ന് 6 പേരെ പ്രത്യേകിച്ചൊരു മാനദണ്ഡവും ഇല്ലാതെ പുറത്താക്കിയിരിക്കുന്നത്.

നിലവില്‍ പുറത്താക്കല്‍ നടപടി ലഭിച്ച ഒരു വിദ്യാര്‍ത്ഥിക്കും നേരത്തെ ഒരു തരത്തിലുള്ള ഡിസിപ്ലിനറി ആക്ഷനും വിധേയമാകാത്തവര്‍ ആണ് .എന്നാല്‍ നേരത്തെ ഉണ്ടായ വിഷയിട്ടുള്ള സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടു സസ്‌പെഷന്‍ കിട്ടിയ കുട്ടികളെയാണ് പുറത്താക്കിയിട്ടുള്ളത് എന്ന കളവ് പ്രിന്‍സിപ്പല്‍ തന്നെ പറഞ്ഞു പരത്തുന്നതും രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കുന്നുണ്ട് .പ്രിന്‍സിപ്പല്‍ പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് ഒരു രക്ഷിതാവ് ബിഗ്ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ പലപ്പോഴും ശത്രുക്കളെ പോലെ കാണുകയും ,ആജ്ഞാനുവര്‍ത്തികള്‍ ആയി നിന്നില്ലെങ്കില്‍ പുറത്താക്കുമെന്ന ഭീഷണി നേരത്തെയും പ്രിന്‍സിപ്പല്‍ നടത്തിയിരുന്നു എന്നും ആക്ഷേപം ഉണ്ട്.

നിലവിലെ പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍ ചുമതല എടുക്കുന്നതിലും മുന്‍പ് ,രണ്ടു വര്‍ഷം മുന്‍പ് വരെ പ്രിന്‍സിപ്പാള്‍ ചുമതലയില്‍ ഉണ്ടായിരുന്ന റഷീദ് സാര്‍ ,സലീല്‍ ഹസ്സന്‍ തുടങ്ങിയവര്‍ ,വിദ്യാര്‍ത്ഥികളോട് സ്ട്രിക്റ്റ് ആയി നിക്കുമ്പോഴും ന്യായമായി മാത്രമേ പെരുമാറിയിരുന്നുള്ളൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പുതിയ പ്രിന്‍സിപ്പല്‍ ആയി ശിഹാബുദ്ധീന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം ആണ് ഈ പ്രശനങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .അദ്ദേഹത്തിന്റെ പക്വത ഇല്ലായ്മയാണ് പ്രധാന പ്രശനം എന്ന് പറയപ്പെടുന്നു.

വ്യക്തി വൈരാഗ്യം തീര്‍ക്കല്‍ ,തന്നിഷ്ടം ,കളവ് പറയല്‍ ,തന്റെ അഭിപ്രായം നടപ്പിലാക്കാന്‍ മറ്റുള്ളവരെ വഴി വിട്ട് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ ,വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുവെന്നു പറഞ്ഞു കള്ള കഥകള്‍ ,തനിക്കിഷ്ടമല്ലാത്ത കുട്ടികള്‍ക്കെതിരെ പറഞ്ഞു പരത്തുക തുടങ്ങി ഒരു പ്രിന്‍സിപ്പാളിന്റെ കയ്യില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കരുതോ അതൊക്കെ ചെയ്യുന്ന ഒരു വ്യക്തി ,സ്‌കൂളിന്റെ സല്‍പ്പേര് കളയുമെന്നാണ് അന്‍സാര്‍ സ്‌കൂളിനെ ഇഷ്ട്ടപെടുന്ന രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെടുന്നത്.

നേരത്തെ ഇദ്ദേഹം പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും കുട്ടികളെ പുറത്താക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് കൊണ്ട് രക്ഷിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ട് ഇദ്ദേഹത്തെ അവിടെ നിന്ന് ഒഴിവാക്കിയയതെന്നും പറയപ്പെടുന്നു.

നിലവില്‍ മുഖ്യമന്തിയെ കൂടാതെ ഗവര്‍ണര്‍ ,ജനറല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ,മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ,ബാലാവകാശ കമ്മീഷന്‍ ,യുവജന കമ്മീഷന്‍ ,സി ബി എസ് സി അഫ്ലിയേഷന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കി കഴിഞ്ഞിട്ടുണ്ട്.

അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് മാനേജുമെന്റ് ഈ വിഷയത്തില്‍ അനുകൂലമായ സമീപനം എടുക്കുമെന്ന പ്രതീക്ഷയില്‍ ആണ് രക്ഷിതാക്കള്‍ .അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം ആക്ഷന്‍ കൗന്‍സില്‍ രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുന്നതിനൊപ്പം നിയമ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു .

പ്രിന്‍സിപ്പാളിന്റെ മുന്നില്‍ വെച്ച് ,അധ്യാപിക ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി എടുക്കാതെ പക്ഷപാതപരമായ സമീപനം സ്വീകരിച്ച വിഷയത്തിലും രക്ഷിതാക്കള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കൂടെ വന്നവരും പ്രിന്‍സിപ്പാളിന്റെ കണ്‍ മുന്നില്‍ വെച്ച് അധ്യാപികയെയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു .അന്‍സാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടിയ അധ്യാപിക ,സ്‌കൂളിന് ഒരു കളങ്കം വരേണ്ടെന്ന് കരുതിയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

പ്രശനങ്ങള്‍ ചര്‍ച്ച ചെയ്ത് ,ഒത്തു തീര്‍പ്പുണ്ടാക്കി രമ്യമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതെ ശത്രുക്കളെ പോലെ കുട്ടികളെ പുറത്താക്കി ഭാവി കളയുന്ന പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ മാനേജുമെന്റ് ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കള്‍ കൂട്ടി ചേര്‍ത്തു.

Exit mobile version