കാറിന്റെ തകരാറ് പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി, വാഹനം ദേഹത്ത് വീണ് വര്‍ക്ക്‌ഷോപ്പ് ഉടമക്ക് ദാരുണാന്ത്യം

അടിമാലി: തകരാറിലായ വാഹനം ശരിയാക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് വീണ് 31കാരന് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.

വര്‍ക്ക്‌ഷോപ്പ് ഉടമയാണ് റോബിന്‍. ഇന്നലെ വൈകിട്ട് 6ന് ആണു അപകടം സംഭവിച്ചത്. കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനു വേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്തേക്കു പതിക്കുകയായിരുന്നു.

also read: 69-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലുഅര്‍ജുന്‍, മികച്ച ചിത്രം റോക്കട്രി

അപകടം സംഭവിച്ച ഉടന്‍ തന്നെ റോബിനെ വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്നവര്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version