നീണ്ടകാലത്തെ പ്രണയം സഫലമാകുന്നു; എൻഎസ്‌യു നേതാവ് കെഎം അഭിജിത്ത് വിവാഹിതനാകുന്നു; വധു നജ്മി

കോഴിക്കോട്: എൻഎസ്‌യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും മുൻ കെഎസ് യു സംസ്ഥാന അധ്യക്ഷനുമായ കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു. നീണ്ട കാലത്തെ പ്രണയമാണ് സഫലമാകുന്നത്. ഈ മാസം 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം.

കെഎസ്‌യു സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഭിജിത്ത് (29) കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയും വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനുമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ അഭിജിത്ത് ബിരുദത്തിന് പഠിക്കുമ്പോൾ നജ്മി ജൂനിയറായി പഠിച്ചിരുന്നു.

ALSO READ- ‘എഐ ക്യാമറ പദ്ധതി ഇന്ത്യയ്ക്ക് മാതൃക’ ; കേരള മാതൃകയില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര

10 വർഷമായുള്ള ഇവരുടെ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. നജ്മി എംഎയും ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്. എംസിജെയും എംഎ മലയാളവും പൂർത്തിയാക്കിയ അഭിജിത്ത് ഇപ്പോൾ മുഴുവൻസമയ പൊതുപ്രവർത്തകനാണ്.

Exit mobile version