ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേര്‍ന്ന കുര്‍ത്ത, പ്രധാനമന്ത്രിക്കുള്ള ഓണക്കോടി കണ്ണൂരില്‍ ഒരുക്കത്തില്‍

മേലേ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിലാണ് പ്രധാനമന്ത്രിക്ക് കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്.

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള കേരളത്തിന്റെ ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍. മേലേ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിലാണ് പ്രധാനമന്ത്രിക്ക് കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്.

ഇളം പച്ചയും പിങ്കും ചന്ദന നിറവും ചേര്‍ന്ന നൂലുകളുള്ള കുര്‍ത്തയാണ് പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നത്. നെയ്‌തെടുത്തത് പ്രധാനമന്ത്രി അണിഞ്ഞു കാണണം എന്നാണ് ആഗ്രഹമെന്നും, ഇത്തരമൊരു ഭാഗ്യം ലഭിച്ചതില്‍ സന്തോഷമാണെന്നും പറയുകയാണ് കൈത്തറി നെയ്യുന്ന ബിന്ദു ഒരു ദിവസം നെയ്യുക മൂന്ന് മീറ്റര്‍. ആകെ നീളം നാല്‍പ്പത് മീറ്റര്‍ വേണം.

അതേസമയം, പാലാ രാമപുരം മേതിരി സ്വദേശിനി അഞ്ജു ജോസാണ് കുര്‍ത്ത രൂപകല്‍പ്പന ചെയ്യുന്നത്. പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറാണ് അഞ്ജു. കുര്‍ത്ത തുന്നുന്നതിനുള്ള തുണിയുടെ നിറവും പാറ്റേണുമാണ് അഞ്ജു രൂപകല്‍പന ചെയ്തത്. ഹാന്‍ടെക്സിന്റെ തിരുവനന്തപുരത്തെ തുന്നല്‍ കേന്ദ്രത്തിലാണ് കുര്‍ത്ത തയ്ക്കുന്നത്.

പ്രധാനമന്ത്രിക്കും മറ്റു പ്രമുഖര്‍ക്കും കേരളം ഔദ്യോഗികമായി സമ്മാനിക്കുന്നതിനുള്ള കുര്‍ത്തയുടെ തുണി കണ്ണൂരിലെ സഹകരണ സംഘത്തിലാണ് നെയ്തെടുക്കുന്നത്.

Exit mobile version