പോലീസ് ക്യാന്റീനിലെ സഹായിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് പാനൂർ പോലീസ്; സമ്മാനങ്ങൾ നൽകിയുള്ള പോലീസിന്റെ ആഘോഷം വൈറൽ!

പാനൂർ: ഉദ്യോഗസ്ഥർക്കിടയിലെ സ്ഥാനങ്ങളുടെ വലുപ്പചെറുപ്പമല്ല ആഘോഷിക്കുന്ന കാരണമാണ് വലുതെന്ന് തെളിയിച്ച് പാനൂർ പോലീസ് സ്‌റ്റേഷനിലെ ഒരു കൂട്ടം പോലീസുകാർ. പോലീസ് സ്റ്റേഷനിലെ സഹായിയായ അനിൽകുമാറിന്റെ 56ാം ജന്മദിനമാണ് കണ്ണൂരിലെ ഈ പോലീസുകാർ സ്‌റ്റേഷനിൽ ആഘോഷമാക്കിയത്.

പതിവുപോലെ പോലീസ് സ്‌റ്റേഷനിലെത്തിയ അനിൽകുമാറിന്‌റെ മഉഖത്തെ സന്തോഷത്തിൽ നിന്നാണ് 56ാം ജന്മദിനമാണിതെന്ന് പോലീസ് ഇൻസ്പെക്ടർ എംപി ആസാദ് മനസിലാക്കിയത്. ഇതോടെ പിറന്നാൾ ആഘോഷിക്കാൻ പോലീസുകാർ തീരുമാനിക്കുകയായിരുന്നു.1998 മുതൽ ഇതേ സ്റ്റേഷനിലുണ്ട് അനിൽ കുമാർ. സ്റ്റേഷൻ കാന്റീനിലെ സഹായിയായി ജോലി നോക്കുകയാണ്.

പോലീസുകാരനോ സ്റ്റേഷൻ ജീവനക്കാരനോ അല്ലാതിരുന്നിട്ടും തങ്ങൾക്ക് ഭക്ഷണം കൃത്യമായി തരാൻ സഹായിക്കുന്ന അനിലിന്റെ ജന്മദിനം കൊണ്ടാടുകയായിരുന്നു ഇവർ. പോലീസ് ഇൻസ്പെക്ടറും എസ്‌ഐ സിസി ലതീഷും എഎസ്‌ഐ ജയലളിതയും മറ്റുള്ളവരും ഒത്തുചേർന്നാണ് പോലീസ് സ്‌റ്റേഷന്റെ കാന്റീനിൽവെച്ച് ജന്മദിന കേക്ക് മുറിച്ചും അനിലിന് സമ്മാനങ്ങൾ നൽകിയും ആഘോഷമാക്കിയത്.

ALSO READ- മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ; സ്ഥിരമായി ആരും മദ്യപിക്കരുത്; ആരാധകരോട് രജനികാന്ത്

ചൊക്ലി മേനപ്രം സ്വദേശിയാണ് അനിൽകുമാർ. ചെറുപ്പത്തിൽ ചൊക്ലി പോലീസ് സ്റ്റേഷനുമുന്നിലുള്ള അച്ഛന്റെ ചായക്കടയിൽ സഹായിയായിരുന്നു. ആയിടക്കാണ് ചൊക്ലി പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. നാട മുറിക്കാനുള്ള കത്രികയുമായെത്തിയ അനിലിനെ സഹായിയായി നിർത്താൻ തീരുമാനിച്ചത് ഉദ്ഘാടകനായ ഡിജിപി രാജഗോപാലൻ നായർ ആയിുരന്നു.

Exit mobile version