നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് പരിക്ക്

കൊച്ചി: പ്രമുഖനടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. എറണാകുളം പാലാരിവട്ടത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുരാജിന്റെ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ബൈക്ക് യാത്രികനാണ് പരിക്ക് പറ്റിയത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ശരത്തിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: യൂണിഫോം ധരിക്കാത്തതിന് ക്ലാസിൽ കയറി ഏഴാം ക്ലാസുകാരനെ മർദ്ദിച്ചു; സ്വകാര്യ ഭാഗത്ത് സ്പർശിച്ചു; പിടിഎ പ്രസിഡന്റിന് എതിരെ പോക്‌സോ കേസ്

ഇദ്ദേഹത്തെ ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസംരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.

സുരാജിന്റെ വാഹനം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ താരത്തിന് പരിക്കൊന്നുമില്ല.

Exit mobile version