ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; ആദിവാസി യുവതിയെ റോഡില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്

ഭക്ഷണം പാകം ചെയ്യുന്നതിനിടെ രാധിക എന്ന യുവതിയുടെ കാലില്‍ പൊളളലേല്‍ക്കുകയായിരുന്നു.

തൃശൂര്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ ആദിവാസി യുവതിയെ റോഡരികില്‍ എത്തിച്ചത് 4 കിലോമീറ്റര്‍ സ്ട്രക്ച്ചറില്‍ ചുമന്ന്. മലക്കപ്പാറക്കടുത്ത് വന മേഖലയില്‍ കഴിയുന്ന ബീരന്‍കുടിയില്‍ ഇന്നലെയാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ രാധിക എന്ന യുവതിയുടെ കാലില്‍ പൊളളലേല്‍ക്കുകയായിരുന്നു.

അവരുടെ ഊരിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ മലക്കപ്പാറയിലെ പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് നാല് കിലോമീറ്ററിലേറെ ദൂരം സ്ട്രച്ചര്‍ ചുമന്ന് യുവതിയെ മലക്കപ്പാറയിലും തുടര്‍ന്ന്ചാലക്കുടി താലൂക്കാശുപത്രിയിലും എത്തിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

മലക്കപ്പാറയില്‍ നിന്നും കുത്തെനെ താഴേക്കുള്ള ഇറക്കത്തിലാണ് മുതുവ വിഭാഗത്തില്‍ പെട്ട 7 കുടുംബങ്ങള്‍ താമസിക്കുന്ന ബീരാന്‍കുടിയില്‍ ആദിവാസി ഊര് ഉള്ളത്. വലിയ മഴയാണ് ഈ പ്രദേശത്ത് ഉള്ളത്. ഇവിടെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികക്ക് കാലില്‍ പൊള്ളലേറ്റത്.

ഊരിലേക്ക് റോഡില്ലാത്ത സാഹചര്യത്തിലാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ നാല് കിലോമീറ്ററോളം സ്‌ട്രെച്ചറില്‍ ചുമന്ന് റോഡരികിലേക്ക് എത്തിച്ചത്.

Exit mobile version