ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും, നാളെ വിലാപയാത്രയായി സ്വന്തം പുതുപ്പള്ളിയിലേക്ക്

കോട്ടയം: വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. ഇന്ന് ഉച്ചയ്ക്ക് വിമാന മാര്‍ഗം ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടു വരും.

മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗര്‍ കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിക്കും.

also read: മുന്‍മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ വിയോഗം, സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം, ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇതിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് മതദേഹം കൊണ്ടുവരിക, കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്ത് വെക്കും. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനമുണ്ടാകും. ഇതിന് ശേഷം തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും.

സംസ്‌കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. അതേസമയം, ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നു ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Exit mobile version