കേരളത്തില്‍ വീണ്ടും ഡെങ്കിപ്പനി മരണം, മരിച്ചത് ചികിത്സയിലായിരുന്ന 53കാരി

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 6.35 നാണ് മരണം സംഭവിച്ചത്. ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. ഈ മാസം ആറാംതിയ്യതിയാണ് അമ്മാളുക്കുട്ടിയെ ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read: ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരു മരണം, ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്

ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. നിലവില്‍ തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

also read: കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Exit mobile version