അമരമ്പലം പുഴയില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍ പെട്ടു: മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി; തിരച്ചില്‍ തുടരുന്നു

മലപ്പുറം: നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. 3 പേര്‍ രക്ഷപ്പെട്ടു.

ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി.

എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താന്‍ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.

Exit mobile version