വ്യാജവാറ്റ്; അറസ്റ്റിലായ ഇന്‍സ്പെക്ടര്‍ സുനില്‍ കമ്മത്തിന് സസ്‌പെന്‍ഷന്‍, ക്ലാസെടുക്കലും ബോധവത്കരണവും ഇനി സ്വയം മതിയെന്ന് ആക്ഷേപം!

ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ രാത്രി സമയങ്ങളില്‍ വെളിച്ചവും ആളനക്കവും കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി.

മലപ്പുറം: ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കമ്മത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ചുങ്കത്തറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് സുനില്‍ കമ്മത്ത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ചാരായ വാറ്റ് കേസില്‍ അറസ്റ്റിലായത്.

ഇയാള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ക്ലാസുകളെടുക്കാന്‍ പോകാറുണ്ട്. ഇനിയുള്ള ബോധവത്കരണങ്ങള്‍ അത്രയും സ്വയം മതിയെന്നാണ് ഉയരുന്ന ആക്ഷേപം. രാത്രി ആളൊഴിഞ്ഞ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെയായിരുന്നു റെയ്ഡും അറസ്റ്റും. ഇത് കമ്മത്തിന്റെ ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവുമാണ്.

ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ രാത്രി സമയങ്ങളില്‍ വെളിച്ചവും ആളനക്കവും കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. നിരീക്ഷണം ശക്തമാക്കിയതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വ്യാജ വാറ്റ് ഉണ്ടാക്കുന്നതായി മനസിലാക്കിയ നാട്ടുകാര്‍ എക്സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. 30 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ഛാരായവും പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version