കാര്‍ഡിയോ വാര്‍ഡില്‍ അല്ല, കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ്: വീഡിയോ പങ്കുവച്ച് ആരോഗ്യസ്ഥിതി വ്യക്തമാക്കി ബാബുരാജ്

കൊച്ചി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ് രംഗത്ത്. താരം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന
ചില യൂട്യൂബ് ചാനലുകളില്‍ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം മറുപടി നല്‍കിയത്.

ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചാണ് ബാബുരാജിന്റെ മറുപടി. കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ് അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല എന്ന തലക്കെട്ടോടെയാണ് ജിമ്മിലെ വീഡിയോ താരം പങ്കുവച്ചത്.

കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടുകൂടി നടന്‍ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടുകൂടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്തയുടെ,സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബാബുരാജ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

 

Exit mobile version