മലചവിട്ടിയത് കനകയും ബിന്ദുവും മാത്രമല്ല ! പത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി സൂചന

യുവതികള്‍ ദര്‍ശനം നടത്തിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം

പത്തനംതിട്ട: കനകയും ബിന്ദുവും മാത്രമല്ല പത്ത്‌പേര്‍ ശബരിമലയില്‍ ദര്‍ശന നടത്തിയതായി സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിദേശത്തുനിന്നെത്തിയ തീര്‍ത്ഥാടക സംഘത്തില്‍ 40 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുവതികള്‍ ദര്‍ശനം നടത്തിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും ഇത് അറിയാമായിരുന്നു എന്നാണ് സൂചന. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിനൊപ്പവും 50 വയസ്സില്‍ താഴെയുള്ള യുവതികള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ ദര്‍ശനം നടത്തിയ യുവതികളുടെ വിശദമായ വിവരം ഉണ്ടാകും.

Exit mobile version