ആന്‍മരിയ ഗുരുതരാവസ്ഥയില്‍ തന്നെ: 72 മണിക്കൂര്‍ നിര്‍ണായകം; പ്രാര്‍ഥനയോടെ കേരളം

കൊച്ചി: കട്ടപ്പനയില്‍ നിന്നും ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ
ഗുരുതരാവസ്ഥയില്‍ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആന്‍മരിയ ജീവന്‍ നിലനിര്‍ത്തുന്നത്. 72 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വ്യാഴാഴ്ചയാണ് ഇടുക്കി ഇരട്ടയാര്‍ സ്വദേശിനിയായ ആന്‍മരിയക്ക് ഹൃദയാഘാതം സംഭവിച്ചത്.

തുടര്‍ന്ന് കട്ടപ്പനയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി ഇന്നലെയാണ് മലയാളികള്‍ കൈകോര്‍ത്ത് രംഗത്തെത്തിയത്.

കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ കുട്ടിയെ ആംബുലന്‍സില്‍ എത്തിക്കാന്‍ വേണ്ടിവന്നത് 2 മണിക്കൂര്‍ 45 മിനിറ്റ് മാത്രം. കട്ടപ്പനയില്‍ നിന്നും യാത്ര തുടങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയില്‍ നാല് മണിക്കൂറിനു മുകളില്‍ യാത്രാ സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് ഓടിയെത്തിയത്.

Exit mobile version