കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ, അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ എത്തിയേക്കും

arikkomban| bignewslive

കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ചെത്താന്‍ സാധ്യതയെന്ന് വനംവകുപ്പ്. ജിപിഎസ് സിഗ്നല്‍ പ്രകാരം കേരള അതിര്‍ത്തി വിട്ട് അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലേയ്ക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു.

അരിക്കൊമ്പന്‍ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ വിവരങ്ങള്‍ നല്‍കുന്ന സൂചന.

also read; പ്രൊബേഷൻ കഴിയുന്നതിന് മുൻപ് വിഇഒ കൈക്കൂലി കേസിൽ പിടിയിൽ; ഇനി സർവീസിൽ തുടരാൻ കോടതി കനിയണം

കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപം വനത്തിലെത്തിയതായാണ് ജിപിഎസ് സിഗ്‌നലുകള്‍ നല്‍കുന്ന സൂചനകള്‍.

also read:

ഇപ്പോഴുള്ള സ്ഥലത്ത് നിന്നും അരിക്കൊമ്പന് ചിന്നക്കനാല്‍ ഭാഗത്തേക്ക് പോകാനാകും. കൊട്ടാരക്കര – ഡിണ്ടിഗല്‍ ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്റെ നീക്കം. മതികെട്ടാന്‍ചോല ഇറങ്ങിയാല്‍ അരിക്കൊമ്പന് ചിന്നക്കനാല്‍ ഭാഗത്തേക്ക് പോകാനാകും. അതിനാല്‍ അതീവ ജാഗ്രതയിലാണ് വനംവകുപ്പ്.

Exit mobile version