ഹര്‍ത്താലില്‍ മറ്റ് കടകള്‍ അടപ്പിക്കാന്‍ സ്വന്തം കട തുറന്ന് വെച്ച് പോയി; തിരിച്ച് വന്നപ്പോള്‍ കണ്ടത് തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കട! സ്വന്തം അണികളുടെ പ്രവര്‍ത്തിയില്‍ തകര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍

പലയിടത്ത് നിന്നും ബിജെപിയുടെ ക്രൂരതയുടെ നേര്‍കാഴ്ചയാണ് എത്തുന്നത്.

ആലപ്പുഴ: ശബരിമലയിലെ യുവതീ പ്രവശേനത്തിന് പിന്നാലെ വ്യാപക അക്രമമാണ് ബിജെപി സംഘപരിവാര്‍ സംസ്ഥാനത്ത് നടത്തി വന്നിട്ടുള്ളത്. പലയിടത്തും ഓട്ടവും പ്രതിഷേധവുമായി ഹര്‍ത്താല്‍ ഒരു ദിനത്തില്‍ സംഘപരിവാര്‍ അഴിഞ്ഞാടി. പലയിടത്ത് നിന്നും ബിജെപിയുടെ ക്രൂരതയുടെ നേര്‍കാഴ്ചയാണ് എത്തുന്നത്.

ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് ഇവിടെയും നിറയുന്നത്. പക്ഷേ കണ്ണീരൊഴുകിയത് ബിജെപി പ്രവര്‍ത്തകന്റെ തന്നെയാണെന്ന് മാത്രം. ഹര്‍ത്താല്‍ ദിനത്തില്‍ നിരവധി ബസുകളും കടകളുമാണ് തല്ലി തകര്‍ത്തത്. അക്കൂട്ടത്തിലൊരു കടയാണ് ആലപ്പുഴ വെള്ളക്കിണര്‍ ജംഗ്ഷന് സമീപമുള്ള എഎന്‍ ബിജുവിന്റെയും. ഹര്‍ത്താല്‍ ദിനത്തില്‍ സ്വന്തം കട തുറന്നിട്ട് മറ്റുള്ളവരുടെ അടപ്പിക്കാനായി പോയതായിരുന്നു നേതാവ്. തിരിച്ച് വന്നപ്പോള്‍ കണ്ടത് തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന കടയാണ്. ഇതോടെ നെഞ്ചകം തകര്‍ന്ന അവസ്ഥയിലായി.

സ്വന്തം അണികളുടെ അറിവില്ലായ്മയുടെ പ്രവര്‍ത്തിയില്‍ മൗനം പാലിക്കുക എന്നല്ലാതെ ബിജുവിന് മറ്റ് വഴികളൊന്നുമില്ല. നേരത്തെ ബിജു അടക്കമുള്ള സംഘം സമീപ പ്രദേശങ്ങളില്‍ ഉള്ള കടകള്‍ ഭീഷണിപ്പെടുത്തി അടപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാളുടെ കട ആണെന്ന് അറിയാതെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ കട അടിച്ചു തകര്‍ത്തത്. 25000 രൂപയുടെ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്.

Exit mobile version