ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ട നിമിഷം: നൗഷാദിന്റെ പൊന്നുമോള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെ സുധാകരന്‍

കണ്ണൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ
എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകള്‍ ധിഖ്‌റ നെഹ്രിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്.

എസ്ഡിപിഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റയെന്നും ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് നൗഷാദ് തന്നെയായിരുന്നെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നൗഷാദിന്റെ പൊന്നുമോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അധ്യക്ഷന്‍ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏറെ സന്തോഷം പകരുന്ന വിജയമാണ് ധിഖ്‌റ നെഹ്രിന്റേത്.
എസ് ഡി പി ഐ തീവ്രവാദികള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പ്രിയ പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ.

ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ നൗഷാദിന്റെ മകളുടെ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നൗഷാദിന്റെ പൊന്നുമോള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Exit mobile version