പ്രസവശേഷം വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം, നവജാതശിശുവടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, കുഞ്ഞിന്റെ അച്ഛനും അമ്മയും പരിക്കേറ്റ് ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് നാടിനെ ഒന്നടങ്കം നടുക്കുന്ന അപകടമുണ്ടായത്.

അപകടത്തില്‍ നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്താണ് അപകടം സംഭവിച്ചത്.

also read; കെഎസ്ആര്‍ടിസി ബസില്‍ യുവനടിയെ തൊട്ടുരുമ്മി സ്വയംഭോഗം ചെയ്ത് യുവാവ്: കൈയ്യോടെ പൊക്കി പോലീസിലേല്‍പ്പിച്ചു; പണികിട്ടിയത് കോഴിക്കോട് സ്വദേശിയ്ക്ക്

നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവര്‍ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പരിക്കേറ്റ് കുഞ്ഞിന്റെ അമ്മയും അച്ഛനും ചികിത്സയിലാണെന്നാണ് വിവരം.

Exit mobile version