‘വര്‍ഷങ്ങളായി ഭാര്യയെയും മക്കളെയും തിരിഞ്ഞു നോക്കാത്തയാള്‍’: നഷ്ടപരിഹാരത്തുക ലക്ഷ്യമിട്ട് മകന്റെ സംരക്ഷകനാവുന്നു; ബോട്ട് ദുരന്തത്തില്‍ മരണപ്പെട്ട ആയിഷാബിയുടെ ഭര്‍ത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും

മലപ്പുറം: കേരളത്തിന്റെ ഒന്നടങ്കം കണ്ണീരായി മാറിയിരിക്കുകയാണ് താനൂരിലെ ബോട്ടപകടത്തില്‍ പൊലിഞ്ഞ 22 ജീവനുകള്‍. അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് ജീവനുകളാണ് പൂരപ്പുഴയില്‍ മുങ്ങി താഴ്ന്നത്. സുബൈദയുടെ മകള്‍ അയിഷാബിയും നാലു മക്കളും അകാലത്തില്‍ വിട പറഞ്ഞിരിക്കുകയാണ്. ബാപ്പ ഉപേക്ഷിച്ച് പോയ കുടുംബത്തില്‍ രക്ഷപ്പെട്ടത് സുബൈദയും പേരക്കുട്ടി ആദിലും മാത്രമാണ്. സുബൈദ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആയിഷയുടെ ഭര്‍ത്താവ് ആബിദും വര്‍ഷങ്ങായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി തിരിഞ്ഞു നോക്കാത്ത ആബിദ് ഇപ്പോള്‍ മകന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയിരിക്കുകയാണ്.

ആബിദ് നഷ്ടപരിഹാര തുക മാത്രം ലക്ഷ്യം വെച്ചാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സുബൈദയും മകള്‍ അയിഷാബിയും നാലു മക്കളും ഒരുമിച്ചാണ് അറ്റ്ലാന്റികില്‍ സവാരിക്കായി കയറിയത്. എന്നാല്‍ ആയിഷയുടെയും മൂന്ന് മക്കളുടെയും അവസാന യാത്രയായി അത് മാറുമെന്ന് ആരും കരുതിയില്ല.

ആയിഷയുടെ ഭര്‍ത്താവ് ആബിദും നാളിതുവരെ തിരിഞ്ഞ് പോലും നോക്കാത്ത ആബിദ് ഇപ്പോള്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നഷ്ടപരിഹാരത്തുക ലക്ഷ്യം വച്ചാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു.

ആയിഷയെ നിരന്തരമായി ആബിദ് ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് തീരാ നഷ്ടമാണ് സംഭവിച്ചത്. നഷ്ടപരിഹാരത്തുക അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ എത്തണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Exit mobile version