മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തും;ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ശബരിമല കര്‍മ്മസമിതി. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയണമെന്നും, മുഖ്യമന്ത്രിക്കും സിപിഎമ്മിനും തീവ്രവാദ ബന്ധമുണ്ടെന്നും ശബരിമല കര്‍മ്മസമിതി ഭാരവാഹികള്‍ ആരോപിച്ചു.

ഇന്നലത്തെ ഹര്‍ത്താല്‍ വിജയകരമായിരുന്നു. എന്നാല്‍ മറ്റ് പലരും കടന്നുകൂടി അക്രമമുണ്ടാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ശബരിമല കര്‍മ്മസമിതി ആവശ്യപ്പെട്ടു. തന്ത്രിയെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും തീവ്രവാദ ബന്ധമുണ്ട്. ഇത് അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവച്ച് മാപ്പുപറയണം. മുഖ്യമന്ത്രി രാജിവെയ്ക്കുന്ന വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കര്‍മ്മ സമിതി അറിയിച്ചു.

യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1369 പേരെ അറസ്റ്റ് ചെയ്തു. 717 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. അക്രമസംഭവങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നാല് ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.

Exit mobile version