രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവർത്തിപ്പിച്ചതിനെ ചൊല്ലി കല്യാണവീട്ടിൽ അടിയുണ്ടാക്കി; മൈക്ക് സെറ്റ് ജീവനക്കാരനെ മർദ്ദിച്ചു; അഞ്ച് പേർ അറസ്റ്റിൽ

ആലപ്പുഴ: തുമ്പോളിയിലെ കല്യാണവീട്ടിൽ രാത്രിയിൽ അടിയുണ്ടാക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പള്ളിപ്പറമ്പിൽ സെബാസ്റ്റ്യൻ (അനു -23), പള്ളിപ്പറമ്പിൽ അജിത്ത് ആന്റണി (27), മേനങ്കാട്ട് സാജൻ (27), പാനേഴത്ത് വീട്ടിൽ നോഷ് (കിച്ചു- 25), അറയ്ക്കൽ അഖിൽ (സംഗീത്- 25) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 28-ന് തുമ്പോളി സ്വദേശിയുടെ വീട്ടിലെ വിവാഹപ്പാർട്ടിയോട് അനുബന്ധിച്ചാണ് പ്രശ്‌നങ്ങളുണ്ടായത്. മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കാനെത്തിയ ആളെ മർദിച്ച സംഭവത്തിലാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

രാത്രി 10 മണിക്കുശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

also read- കറന്റ് ഇല്ലെന്നേയുള്ളൂ; എന്റെ വീട്ടിലേക്ക് വരാം; പ്രളയകാലത്തെ ടൊവീനോയുടെ സന്മനസ്; വീണ്ടും വൈറലായി കുറിപ്പ്

നോർത്ത് പോലീസ് സ്റ്റേഷൻ ഓഫീസർ എം.കെ. രാജേഷ്, എസ്.ഐ. എസ്. പ്രദീപ്, എ.എസ്.ഐ. മധു, സിവിൽ പോലിസ് ഓഫീസർമാരായ റോബിൻസൺ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version