ഒന്ന് നടന്നു, ഇനി ആചാര ലംഘനം അനുവദിക്കില്ലെന്ന് എംടി രമേശ്; പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ദര്‍ശനം നടത്തി 47കാരി ശശികല!

പതിനെട്ട് പടി ചവിട്ടി കയറിയാണ് യുവതി ദര്‍ശനം നടത്തിയത്.

തിരുവനന്തപുരം: ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതായ ഒന്ന് ശബരിമലയില്‍ നടന്നു. ഇനിയൊരു ആചാര ലംഘനം ഉണ്ടാവില്ലെന്ന് തുറന്ന് പറഞ്ഞ് ബിജെപി നേതാവ് എംടി രമേശ്. പന്തളത്തെ അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെക്കുറിച്ച് മുഖ്യമന്ത്രി കള്ളപ്രചരണം നടത്തിയതാണെന്നും അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും എംടി രമേശ് ആരോപിച്ചു.

എന്നാല്‍ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ മറ്റൊരു യുവതി കൂടി മല ചവിട്ടിയിരിക്കുകയാണ്. ശ്രീലങ്കന്‍ യുവതിയായ ശശികലയാണ് മലചവിട്ടിയതും ദര്‍ശനം നടത്തി മടങ്ങിയതും. ശശികലയുടെ പ്രവേശനം ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളും പോലീസും സ്ഥിരീകരിച്ചു. ഇവര്‍ സന്നിധാനത്തെത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പതിനെട്ട് പടി ചവിട്ടി കയറിയാണ് യുവതി ദര്‍ശനം നടത്തിയത്.

Exit mobile version