7 മണിക്കൂര്‍ 50 മിനുട്ട്; കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് കുതിച്ച് വന്ദേഭാരത് എക്‌സ്പ്രസ്, രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരം

കാസര്‍ഗോഡ്: വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരം. ഇന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.

രണ്ടാം ഘട്ടത്തില്‍ പരീക്ഷണയോട്ടം കാസര്‍ഗോഡ് വരെ നീട്ടിയിരുന്നു. 7 മണിക്കൂര്‍ 50 മിനുട്ടിലാണ് ട്രെയിന്‍ കാസര്‍ഗോഡെത്തിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് കണ്ണൂര് വരെ ഒന്നാം ഘട്ട ട്രയല്‍ റണ്‍ നടത്തിയിരുന്നു.

also read: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് രാജിവെച്ചു, കോണ്‍ഗ്രസില്‍ സുന്ദരനായ ഒരു വില്ലനുണ്ടെന്ന് ആരോപണം

ട്രെയിന്‍ ഏഴു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് കണ്ണൂരിലെത്തിയത്. ഈമാസം 25നാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം- കണ്ണൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നിരവധിപേരുടെ ആവശ്യത്തെ തുടര്‍ന്ന് കാസര്‍ഗോഡ് വരെ നീട്ടിയിരുന്നു.

Exit mobile version