വിദ്യാര്‍ത്ഥി ചാമുണ്ഡി തെയ്യക്കോലം കെട്ടിയ സംഭവം: ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

കണ്ണൂര്‍: ചിറക്കലില്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്‌നി കോലം കെട്ടിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ആചാരത്തിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ നടപടിയെടുത്തത്.

ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്നുന്നുണ്ട്.

രണ്ടാള്‍ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാന്‍ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. ആടയാഭരണങ്ങള്‍ക്ക് പുറമെ ശരീരത്തില്‍ കുരുത്തോല കൊണ്ടുള്ള കവചം മാത്രം ആണ് തീ പൊള്ളല്‍ തടയാനുള്ളത്. തീയിലേക്ക് ചാടുമ്പോള്‍ സെക്കന്റ് കൊണ്ട് തന്നെ പിടിച്ചു മാറ്റും. എങ്കിലും ഏറെ അപകടം നിറഞ്ഞതാണിത്.

Read Also; പച്ചയായ വിരാട് കോഹ്‌ലി: ഉച്ചയ്ക്ക് ബാക്കിയായ ഭക്ഷണം തന്നെ രാത്രിയിലും മതിയെന്ന് വാശിപിടിച്ച് താരം
തെയ്യം കഴിഞ്ഞതിനു ശേഷം കുട്ടിയെ അവശനായി കാണാമായിരുന്നു. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നാലെ വലിയ വിമര്‍ശനമാണ് സംഘാടകര്‍ക്ക് എതിരെ ഉണ്ടായത്. ആചാരത്തിന്റെ ഭാഗമായി കുട്ടികളെ അപകടകരമായ തെയ്യക്കോലം കെട്ടിക്കുന്നതില്‍ ആയിരുന്നു വിമര്‍ശനം.

പിന്നാലെ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ് കുമാര്‍ കേസെടുത്തത്. കുട്ടിയെ കൊണ്ട് തെയ്യം അവതരിപ്പിക്കുന്നു എന്ന വിവരം വന്നപ്പോള്‍ തന്നെ സിഡബ്ല്യുസി വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ സംഘാടകര്‍ തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല.


കുട്ടി തീച്ചാമുണ്ഡിയുടെ അഗ്‌നി പ്രവേശം വിവാദമാകുമ്പോള്‍ ഇതേ ക്ഷേത്രത്തില്‍ മറ്റൊരു ചാമുണ്ഡി തെയ്യത്തിന് കാര്‍മികനായി നില്‍ക്കുന്ന കുട്ടിയുടെ ദൃശ്യം പുറത്ത് വന്നു. തനിക്ക് ഒറ്റക്കോലം കെട്ടിയത് കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് കുട്ടി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം.

Exit mobile version