മദ്യലഹരിയില്‍ കാറുമായി കുതിച്ചു, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു, കടയിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം

ഹരിപ്പാട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ കപില്‍ വില്ലയിലെ കപില്‍ (27) എന്ന യുവാവാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

കഴിഞ്ഞദിവസം രാത്രി 9.45 നായിരുന്നു സംഭവം. പല്ലന കെ വി ജെട്ടി ജംഗ്ഷനിലുളള മസ്ജിദിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷമാണ് കടയിലേക്ക് ഇടിച്ചുകയറുന്നത്. ത വാഹനമോടിച്ചയാള്‍ക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.

also read: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, ഡോക്ടര്‍ക്കെതിരെ കേസ്, ഒളിവില്‍

തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാറാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അപകടത്തില്‍ പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലിയുടെ ഫ്രോസ് വെല്‍ ഫുഡ് കടയുടെമുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇയാള്‍ക്ക് ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

also read: രാജ്യത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് മോഡിയ്‌ക്കൊപ്പം: അനില്‍ ആന്റണിയെ ആകര്‍ഷിച്ചത് ബിജെപി നിലപാടുകള്‍; കെ സുരേന്ദ്രന്‍

അമിതവേഗത്തിലെത്തിയ കാറിന്റെ ഇടിയുടെ ആഘാതത്തില്‍ 11 കെ വി ലൈന്‍ കടന്നു പോകുന്ന വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു. ശബ്ദം കേട്ട് ഓടിയെത്തിയവരുടെ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. വൈദ്യുതി പോസ്റ്റ് വീണതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം തീരദേശ റോഡില്‍ ഗതാഗതം മുടങ്ങി.

Exit mobile version