എല്ലാം തീരുമാനിച്ചു, വി ഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ഒരുങ്ങി രാമസിംഹന്‍ അബൂബക്കര്‍

തനിക്ക് വി ഡി സവര്‍ക്കറെക്കുറിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കുമെന്നും പക്ഷേ അത് തീരുമാനിച്ചുവെന്നും രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ വീര്‍ സവര്‍ക്കറെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാവും എന്ന് രാമസിംഹന്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാം തീരുമാനിച്ചുവെന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

also read: ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുന്നത് രണ്ടാനച്ഛന്റെ പതിവ്; ഏഴുവയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കൽപ്പറ്റയിൽ യുവാവ് പോലീസ് പിടിയിൽ

”ഒരു ഇതിഹാസ പുരുഷനായ സവര്‍ക്കറെക്കുറിച്ച് പഠിക്കാന്‍ അല്‍പ്പം സമയമെടുക്കും. പക്ഷേ അത് തീരുമാനിച്ചു. അല്‍പ്പം സമയമെടുത്ത് കൃത്യമായ ഒരു ഘടനയുണ്ടാക്കണം. എന്നിട്ട് ഏത് രീതിയില്‍ അത് ആവിഷ്‌കാരം നടത്തണമെന്ന് തീരുമാനമെടുക്കാം, രാമസിംഹന്‍ കുറിച്ചു. ഇതിന്റെ പ്ലാനിംഗ് നടക്കുമ്പോള്‍ത്തന്നെ ധനസമാഹരണം ലക്ഷ്യമാക്കി വാണിജ്യ സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും രാമസിംഹന്‍ പുതിയ പോസ്റ്റില്‍ പറയുന്നു.

also read:ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

മാര്‍ച്ച് 3 നായിരുന്നു രാമസിംഹന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിച്ചത്.

Exit mobile version