നൂറ് തൊഴില്‍ ദിനങ്ങള്‍ കിട്ടിയതിന്റെ സന്തോഷം, ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍, നന്മനിറഞ്ഞ പ്രവൃത്തിക്ക് കൈയ്യടിച്ച് നാട്

കോട്ടയം: നൂറ് തൊഴില്‍ ദിനങ്ങള്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍. വൈക്കം നഗരസഭ പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ നാടിനാകെ മാതൃകയായത്.

മുപ്പത് തൊഴിലാളികളാണ് താലൂക്കാശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഒത്തുചേര്‍ന്ന് പാചകം ചെയ്ത ഭക്ഷണമാണ് ആശുപത്രിയില്‍ എത്തിച്ച് വിതരണം ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ട ചുമതലക്കാരിയായ (മേറ്റ് )ഷൈനമ്മ ബാബുവിന്റെ വീട്ടിലായിരുന്നു പാചകം.

also read: ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യം! പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നൊക്കെ പറയാം; കൊല്ലപ്പെട്ട അനുമോള്‍ മരണത്തിന് മുന്‍പ് സഹോദരിയ്ക്ക് അയച്ച സന്ദേശം

നാല് കൂട്ടം കറിയും ചോറുമായിരുന്നു ഇവര്‍ തയ്യാറാക്കിനല്‍കിയത് . തങ്ങളുടെ ഒരു ദിവസത്തെ വേതനവും ജോലിക്കിടെ ചായകുടിക്കാനായി സ്വകാര്യവ്യക്തികള്‍ നല്‍കിയ തുകയും കൊണ്ടാണ് സാധനങ്ങള്‍ വാങ്ങി ഇവര്‍ ഉച്ചഭക്ഷണം തയ്യാറാക്കിയത്.

also read: കൈക്കൂലി കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി!വിജിലൻസ് എത്തിയപ്പോൾ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ട് ഡിവൈഎസ്പി! സംഭവം കഴക്കൂട്ടത്ത്

നൂറ് തൊഴില്‍ ദിനങ്ങള്‍ കിട്ടയതോടെ ആശുപത്രിയില്‍ ഭക്ഷണം വിതരണം ചെയ്യണമെന്ന് തൊഴിലാളികള്‍ ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് ഇൗ ആഗ്രഹം പങ്കുവെച്ചതോടെ വാര്‍ഡ് കൗണ്‍സിലര്‍ മഹേഷും കട്ടക്ക് നിന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ തൊഴിലാളികള്‍ തന്നെയാണ്ഭക്ഷണം വിതരണം ചെയ്തത്.

തൊഴിലുറപ്പ് തൊഴിലാളികള്‍ ഉച്ചഭക്ഷണവുമായെത്തിയപ്പോള്‍ നിത്യസഹായന്‍ ട്രസ്റ്റും കഞ്ഞിയും മുട്ടയുമായി എത്തിയിരുന്നു. പിന്നെ ഒരുമിച്ചായി ഭക്ഷണ വിതരണം. തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മനിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് നാട് ഒന്നടങ്കം.

Exit mobile version