നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശബരിമലയില്‍ കലാപശ്രമം നടത്തിയ കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് ഇന്നും ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിളള ഇന്നലെ വ്യക്തമാക്കിയിരുന്നു. 41 പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Exit mobile version