സ്‌കൂട്ടര്‍ മറിഞ്ഞു, റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

മെട്രോ ആശുപത്രിക്കും ലാന്‍ഡ് മാര്‍ക്ക് ഫ്‌ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം.

കോഴിക്കോട്: സ്‌കൂട്ടര്‍ മറിഞ്ഞു റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മുന്നിയൂര്‍ സൗത്ത് വെളിമുക്ക് ആലുങ്കല്‍ പുതിയ പറമ്പില്‍ പി ഹുസൈന്‍ (32) ആണ് മരിച്ചത്.

മെട്രോ ആശുപത്രിക്കും ലാന്‍ഡ് മാര്‍ക്ക് ഫ്‌ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം. ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

പരേതനായ അബ്ദുറഹ്‌മാന്‍ മുസ്ല്യാരുടേയും സൈനബയുടേയും മകനാണ് ഹുസൈന്‍. ഭാര്യ: ഷാനിബ. മക്കള്‍: ഫാത്തിമ നുസൈബ, പേരിടാത്ത 10 ദിവസം പ്രായമായ പെണ്‍കുട്ടിയുമുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം തിങ്കളാഴ്ച.

Exit mobile version