ഓർഡർ ചെയ്ത ഫ്രൈഡ് റൈസിലെ ചിക്കനിൽ പുഴു; കോട്ടക്കലിലെ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോട്ടക്കൽ: മലപ്പുരം ചങ്കുവെട്ടിയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലെ ചിക്കനിൽ നിന്നും പുഴുവിനെ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് ഹോട്ടലിന് താഴിട്ടു. കോട്ടക്കൽ ചങ്കുവെട്ടിയിൽ പ്രവർത്തിക്കുന്ന സാങ്കോസ് ഗ്രിൽസ് എന്ന റസ്റ്റോറന്റാണ് പൂട്ടിച്ചത്.

ഇവിടെ നിന്നും ഓർഡർ ചെയ്ത് പാഴ്‌സലായി വാങ്ങിയ ഫ്രൈഡ് ചിക്കൻ കഴിക്കുന്നതിനിടെ പുഴുവിനെ കണ്ടെത്തുകയായിരുന്നു. അഞ്ച് വയസ്സായ മകൾക്ക് കഴിക്കാനായി ചെറിയ കഷ്ണങ്ങളാക്കുന്നതിനായി ചിക്കൻ പൊളിച്ചപ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്ന് പരാതിക്കാരൻ പറയുന്നു.

തുടർന്ന് വളാഞ്ചേരി സ്വദേശിയായ ജിഷാദാണ് ഭക്ഷ്യവകുപ്പ് മന്ത്രിക്കും ഭക്ഷ്യ സുരക്ഷ വകുപ്പ്, ഡിഎംഒ, കോട്ടക്കൽ നഗരസഭ എന്നിവർക്ക് പരാതി നൽകിയത്. പുഴു കണ്ടെത്തിയ ചിക്കന്റെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെയാണ് പരാതി.

also read- തലൈവർ വിളിച്ചു; നേരിട്ടെത്തി സഞ്ജു സാംസൺ; 21 വർഷത്തെ ആഗ്രഹം സഫലം

തുടർന്ന് നഗരസഭ സെക്രട്ടറി കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എംഒ അനുരൂപ് എന്നിവർ പരിശോധന നടത്തി ചങ്കുവെട്ടി ഖുർബാനിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ പൂട്ടുകയായിരുന്നു. പഴകിയ ചിക്കനിലാണ് ഇത്തരം പുഴുക്കളെ കാണുകയെന്നും കടയുടമയോട് വിശദീകരണം ആവശ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version