വാതില്‍പടിയില്‍ ഇരുന്ന് ഉറങ്ങിപ്പോയി; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു

അതേസമയം, ആറ്റിങ്ങലില്‍ എടിഎം കൗണ്ടറിനു തീപിടിച്ചു അപകടം. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്.

train

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് മലപ്പുറം താനൂരില്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. വാതില്‍പടിയില്‍ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ആറ്റിങ്ങലില്‍ എടിഎം കൗണ്ടറിനു തീപിടിച്ചു അപകടം. ആറ്റിങ്ങല്‍ ആലംകോട് സ്ഥിതിചെയ്യുന്ന ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുകയും ഫയര്‍ അലാറം അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നതും ഫയര്‍ അലാറം അടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉടന്‍ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരം അറിയിച്ചത്.

ഉടന്‍ സ്ഥലത്ത് എത്തിയ അഗ്‌നിശമന സേന കൗണ്ടറിനുള്ളിലെ തീക്കെടുത്തിയതിനാല്‍ സമീപത്തെ ബാങ്കിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നില്ല. തീപിടുത്തത്തില്‍ എടിഎം കൗണ്ടറിന്നുള്ളിലെ എസി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഭാഗികമായി കത്തി നശിച്ചതായി അഗ്‌നിശമന സേന അറിയിച്ചു.

Exit mobile version