‘ഞാന്‍ മുസ്ലീം അല്ല, ഫാദര്‍ ബ്രാഹ്‌മണന്‍ ആയിരുന്നു’; കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഹനാന്‍

കൊച്ചി: യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയയാളാണ് ഹനാന്‍. പിന്നീട് മോഡലായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായും ഹനാന്‍ ശ്രദ്ധേയയായി. വാര്‍ത്തകളില്‍ താരമായ ശേഷം ഹനാന് നിരവധി സഹായങ്ങള്‍ ലഭിച്ചിരുന്നു. പഠനത്തിനും മറ്റുമായി സഹായവും ഹനാന് ലഭിക്കുകയും ചെയ്തിരുന്നു.

അതിനിടയില്‍ വാഹനാപകടത്തില്‍ ഹനാന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നിന്നും വീണ്ടും അതിജീവിച്ച് സജീവമായിരിക്കുകയാണ് ഹനാന്‍ ഇപ്പോള്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഹനാന്‍.

ശിവരാത്രി ദിനത്തില്‍ മനോഹരമായ ശിവ സ്തുതിയോടെ ഹനാന്‍ പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിലാണ് തന്റെ ജനനമെന്ന് പറഞ്ഞാണ് ഹനാന്‍ സംസാരിച്ച് തുടങ്ങുന്നത്. അതൊരു പുണ്യമായി ഞാന്‍ കരുതുന്നു.

പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തില്‍ പോയി തൊഴുതു. അറിയുന്ന രീതിയില്‍ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേള്‍ക്കണം. തെറ്റുകള്‍ ക്ഷമിക്കണം. അടുത്ത വര്‍ഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാണ് വീഡിയോയില്‍ ഹനാന്‍ പറയുന്നു.

വീഡിയോയ്ക്ക് താഴെ വന്ന കമന്റാണ് ഹനാന്‍ തന്നെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കാരണമായത്. ‘അമ്പലത്തില്‍ എല്ലാവര്‍ക്കും കയറാന്‍ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ടു ചോദിച്ചതാണുട്ടോ’ എന്നായിരുന്നു കമന്റ്.

അതിന് ഹനാന്റെ മറുപടിയിങ്ങനെ, ‘ഞാന്‍ മുസ്ലീം അല്ല. വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്. എന്റെ ഫാദര്‍ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്‌മണന്‍ ആയിരുന്നു’ എന്നാണ് ഹനാന്‍ പറയുന്നത്.

അമ്മ ബ്രാഹ്‌മിണ്‍ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലീം ആയിരുന്നു എന്നും താരം മറുപടി നല്‍കി. ഹനാന്‍ എന്ന പേര് അമ്മ ഇട്ടതാണെന്നും ഹനാന്‍ പറയുന്നുണ്ട്. കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് തനിക്ക് കുടുംബത്തെ നഷ്ടമായതെന്നും ഹനാന്‍ മുന്‍പ് പറഞ്ഞിരുന്നു.

Exit mobile version