വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് ഈ വിവാങ്ങലെന്ന് ടിനി ടോം; ഇത്രപെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്ന് കലാഭവൻ പ്രജോദ്, നോവായി സുഭി സുരേഷ്

subhi suresh | Bignewslive

സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തയായിരുന്നു സുഭി സുരേഷ് ഈ ലോകത്തോട് വിടചൊല്ലിയത്. താരത്തിന്റെ വിടപറച്ചിൽ സഹപ്രവർത്തകർക്ക് ഉൾകൊള്ളാനാകുന്നില്ല. സുഭിയുടെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടനും സുഭിയുടെ അടുത്ത സുഹൃത്തുമായ ടിനി ടോം പറയുന്നു. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പെട്ടെന്ന് ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ലെന്ന് ടിനി ടോം പറഞ്ഞു.

സുബിയയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് കരൾ സംബന്ധമായ പ്രശ്നം ഉണ്ടാകുന്നത്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അസുഖം പെട്ടന്ന് രൂക്ഷമായി. ആളുകളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു സുബി സുരേഷെന്ന് ടിനി പറയുന്നു. കൂടപ്പിറപ്പുകൾ പോലെ മുന്നോട്ടുപോയവരാണ്. ഒരുപാട് വേദികൾ പങ്കിട്ടു.

‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്, വീണ്ടും കാണാം, നന്ദി’; കണ്ണുനനയിച്ച് സുബി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത്ര പെട്ടെന്ന്, ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ലെന്ന് കലാഭവൻ പ്രജോദ് പ്രതികരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു. ട്രീറ്റ്‌മെന്റിലായിരുന്നു. വളരെ ഷോക്കിംഗാണ്.

ഇങ്ങനെ, പെട്ടെന്നൊരു വിടവാങ്ങൽ വളരെ ഷോക്കിംഗാണ്. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇത്ര പെട്ടെന്ന്, ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല. ട്രീറ്റ്‌മെന്റിനൊക്കെ ഒരുപാട് പേർ സഹായിച്ച് മുന്നോട്ടുപോവുകയായിരുന്നു. കൂടെയുള്ള ആർട്ടിസ്റ്റുകളുമായി ഒരുപാട് വർഷം ഒരുപാട് വേദികൾ പങ്കിട്ട് കൂടപ്പിറപ്പുകൾ പോലെ മുന്നോട്ടുപോയവരാണ്. വേദികളിലായാലും ടിവി പരിപാടികളിലായാലും അങ്ങനെ തന്നെയെന്ന് കലാഭവൻ പ്രജോദ് പ്രതികരിച്ചു.

Exit mobile version