‘കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ’ തുല്യവേതനത്തിൽ ടിനി ടോം പറയുന്നു

film industry | Bignewslive

മലയാള സിനിമ ലോകത്ത് ഇപ്പോൾ പ്രധാന ചർച്ച തുല്യവേതനം ആണ്. ദേശീയ നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായ നടി അപർണ ബാലമുരളിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. അർഹിക്കുന്ന കൂലി നൽകണമെന്നായിരുന്നു താരം ആവശ്യപ്പെട്ടത്. ഒരു വിഭാഗം നടിയെ പിന്തുണച്ചപ്പോൾ മറുവിഭാഗം വിമർശിക്കുകയും ചെയ്തു.

ഇപ്പോൾ തുല്യ വേതനത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ടിനി ടോം. കഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ബുദ്ധി കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഇളയരാജക്ക് കിട്ടുന്ന വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാൽ നടക്കില്ലെന്നും ടിനി പറയുന്നു.

ഇനി ശ്രുതി വേച്ചുവീഴില്ല; ചേർത്ത് പിടിക്കാൻ ജയരാജ് എത്തി, മോട്ടോർ ഘടിപ്പിച്ച വീൽചെയറിൽ മണ്ഡപത്തിലേക്ക് എത്തി ശ്രുതി, വിധിയോടുള്ള പോരാട്ടം ഇങ്ങനെ

വേതനം ഓരോരുത്തരെയും ആശ്രയിച്ചിരിക്കും. പാടത്ത് പണിയെടുക്കുന്നവനാണ് ഏറ്റവും കഷ്ടപ്പെടുന്നത്, എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ബുദ്ധി നമുക്ക് കാശ് കൊടുത്താൽ കിട്ടില്ല. ഇളയരാജ സാർ ചെയ്യുന്ന പാട്ട് അദ്ദേഹത്തിന്റെ ബുദ്ധി കൊണ്ട് ഉണ്ടാക്കുന്നതാണ്. ആ വേതനം ഇവിടെ ഗാനമേളക്ക് പാടുന്നവന് വേണമെന്ന് പറഞ്ഞാൽ നടക്കില്ല. ചിലപ്പൊ കഷ്ടപ്പെട്ട് ഗാനമേളക്ക് പോകുന്നവനായിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

ഞാനിപ്പൊ അങ്ങനെയുള്ള തർക്കങ്ങൾക്ക് നിൽക്കാറില്ല. എനിക്കെന്താണോ അവകാശപ്പെട്ടത്, അത് എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. നഷ്ടമായി പോയി എന്ന് പറയാറുമില്ലെന്നും ടിനി ടോം പറയുന്നു. ഇവിടെ അഭിമുഖത്തിന് വന്നതും പത്ത് പൈസ കിട്ടിയിട്ടല്ലല്ലോ.

ചില ബന്ധങ്ങളും സ്നേഹങ്ങളും കാരണമാണത്. ചിലപ്പൊ ഫ്രീ ആയും പോകും. എസ്.എൻ.ഡി.പി സ്‌കൂളിൽ ഉദ്ഘാടനത്തിന് ചെന്നിട്ട് 50,000 രൂപ വേണമെന്ന് പറഞ്ഞാൽ കിട്ടില്ല. പക്ഷെ മാനേജ്മെന്റ് സ്ഥലത്ത് ചെന്നാൽ കൂടുതൽ ചോദിക്കുകയും ചെയ്യും. വെള്ളം പോലെയാണ് ഞാൻ, എങ്ങനെ വേണമെങ്കിലും ഷേപ് മാറാൻ റെഡിയാണെന്നും ടിനി കൂട്ടിച്ചേർത്തു.

Exit mobile version