ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴു, ആറ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഇടുക്കി: ഇടുക്കിയിലെ വാഗമണ്ണിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച കുട്ടികളെ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.

ഈ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. കോഴിക്കോട് നിന്നും ഒരു കോളജിലെ 95 അംഗ വിദ്യാര്‍ഥികളാണ് ഇന്നലെ വാഗമണ്ണില്‍ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് പുഴുവിനെ ലഭിച്ചത്.

also read: അച്ഛനും അമ്മയും മരിച്ചപ്പോള്‍ പോലും ഒരുനോക്ക് കാണാന്‍ വന്നില്ല; സ്വത്തുക്കള്‍ വില്‍ക്കാന്‍ നാട്ടിലെത്തിയപ്പാള്‍ വമ്പന്‍ ട്വിസ്റ്റ്, കോടികളുടെ സ്വത്ത് മുഴുവന്‍ ട്രസ്റ്റിന് എഴുതിവെച്ച് പിതാവ്

ഈ ഭക്ഷണം കഴിച്ച രണ്ട് കുട്ടികള്‍ക്ക് ഛര്‍ദില്‍ അനുഭവപ്പെട്ടു. കൂടാതെ മറ്റ് നാലുകുട്ടികള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഭക്ഷണത്തില്‍ നിന്നും പുഴുവിനെ ലഭിച്ച കാര്യം അധ്യാപകരും വിദ്യാര്‍ഥികളും ഹോട്ടല്‍ ഉടമകളെ അറിയിച്ചിരുന്നു.

also read: ദൈവദൂതനായി സുരേഷ് ഗോപി! ഗള്‍ഫില്‍ ദുരിതത്തിലായ ലത്തീഫാ ബീവിയെയും സരസ്വതിയെയും നാട്ടിലെത്തിച്ച് താരം

എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നീട് അധ്യാപകര്‍ വിവരം വാഗമണ്‍ പൊലീസിനെ അറിയിച്ചു. വാഗമണ്‍ പൊലീസ് എലപ്പാറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.

Exit mobile version