നായര്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടുന്നില്ല: സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും മൂന്നു കുട്ടികള്‍ വേണം; വൈറല്‍ കുറിപ്പിന് ട്രോളോട് ട്രോള്‍

തൃശ്ശൂര്‍: നായര്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടുന്നില്ലെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ജി നായര്‍ എന്നയാളാണ് പോസ്റ്റ് പങ്കുവച്ചിക്കുന്നത്. നായര്‍ സമൂഹം അതിസങ്കീര്‍ണ അവസ്ഥയിലാകുമോ എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!.

ഈ സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികള്‍ എന്ന നിലയിലേക്ക് നമ്മള്‍ കടക്കേണ്ടതാണ്. സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം’. എന്നാണ് കുറിപ്പില്‍ പറയുന്നത്.

നായര്‍ സമൂഹം അതിസങ്കീര്‍ണ്ണ അവസ്ഥയിലാകുമോ?
നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!

ഏകദേശം 2030ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥര്‍ക്ക്, അവര്‍ പറയുന്ന ഡിമാന്‍ഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായര്‍ സമൂഹത്തിന് ഉണ്ടാകും. വിവാഹവും പ്രത്യുല്‍പ്പാദനവും ഇല്ലെങ്കില്‍ നമ്മള്‍ ശോഷിച്ച് ഇല്ലാതാകുമെന്നതില്‍ സംശയമില്ല.

നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ യാതൊരു ഡിമാന്റും ഇല്ലെങ്കില്‍ക്കൂടിയും പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്. അവര്‍ക്കൊരു പരിഗണനപോലും ആരും കൊടക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങള്‍ ഇങ്ങനെ അവിവാഹിതര്‍ ആയി നിന്നാല്‍ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

കേരളത്തിന് പുറത്ത് വടക്കേ ഇന്ത്യയില്‍ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികള്‍ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലുള്ള നായര്‍ മാതാപിതാക്കള്‍ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാന്‍ താല്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്.

ഈ സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികള്‍ എന്ന നിലയിലേക്ക് നമ്മള്‍ കടക്കേണ്ടതാണ്.ഉടന്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.

‘നല്ലൊരു വ്യത്യസ്തമായ ആകുലത, കരയിപ്പിക്കാതെ നായരേ’,
അതിനൊരു പോംവഴിയുണ്ട് ചേട്ടാ !
പണ്ട് പാഞ്ചാലി നടപ്പാക്കി കാണിച്ചു തന്നതാണ്.
പെണ്ണുകിട്ടാത്ത നാലഞ്ച് നായന്മാര് (പൂടയുള്ളതാണെങ്കില്‍ അത്യുത്തമം) ചേര്‍ന്ന് ഒരുത്തിയെ കെട്ടുക, എന്നിട്ട് എല്ലാവരും ഉത്സാഹിച്ച് നിരന്തരം ഓള്‍ക്ക് വയറ്റിലുണ്ടാക്കുക, വര്‍ഷാവര്‍ഷം പെറ്റ് കൂട്ടുക. അങ്ങനെ പെറുന്നവരില്‍ കുറേ പേര്‍ പെണ്‍ പ്രജകളുമുണ്ടാകുമല്ലോ!
ഈ ഐഡിയ നായര്‍ യുവാക്കള്‍ സാര്‍വത്രികമായി നടപ്പാക്കുകയാണെങ്കില്‍ താങ്കള്‍ പറഞ്ഞ പ്രശ്‌നത്തിന് ഭാവിയില്‍ ഒരു പരിഹാരമാകുമെന്നാണ് എന്റെ ഒരിത് !
എങ്ങനീണ്ട്, എങ്ങനീണ്ട് ?!
ഇങ്ങനെ പോകുന്നു കമന്റുകള്‍.

Exit mobile version