ഇന്ന് വിജയദശമി..! അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കുരുന്നുകള്‍

തൃശ്ശൂര്‍: ഇന്ന് വിജയദശമി. വാഗ്‌ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക്. ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപിച്ച പ്രമുഖരാണ് ഗുരുക്കന്‍മാര്‍.

ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാനായി രാവിലെ മുതല്‍ നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നു.

Exit mobile version