മദ്യത്തിന് ഇനിയും വില ഉയരും; സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി; ഫ്‌ളാറ്റിനും വില ഉയരും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.

സംസ്ഥാനം കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറയുന്നു.

അതേസമയം, സംസ്ഥാനത്ത് മദ്യത്തിന് ഇനിയും വില ഉയരും. മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തി. കൂടാതെ, ഫ്‌ലാറ്റുകളുടെ വിലയും വര്‍ധിക്കും. മുദ്രവില 2 ശതമാനം ഉയര്‍ത്തി.

കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്കും കൂട്ടി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കി പാട്ട വാടക വരും.

ALSO READ- സംസ്ഥാനത്ത് 25 പുതിയ നഴ്‌സിങ് കോളേജുകള്‍; ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും

വാഹന സെസിലും വര്‍ധനവ് വരുത്തി. അഞ്ചു ലക്ഷം രൂപ വരെയുളള കാറുകള്‍ക്ക് 1 ശതമാനം കൂട്ടുംഅഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയുളള കാറുകള്‍ക്ക് 2 ശതമാനം കൂട്ടും.15 ലക്ഷത്തിനു മേല്‍ ഒരു ശതമാനമാണ് കൂടുക.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.
അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.
കൃഷിക്കായി 971 കോടി.
95 കോടി നെല്‍കൃഷി വികസനത്തിനായി.
വന്യജീവി ആക്രമണം തടയാന്‍ 50 കോടി.
കുടുംബശ്രീക്ക് 260 കോടി.
ലൈഫ് മിഷന് 1436 കോടി.
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.
എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.

Exit mobile version