ഇനിമുതല്‍ അമൃത് ഉദ്യാന്‍; ഒടുവില്‍ രാഷ്ട്രപതി ഭവന് മുന്നിലെ മുഗള്‍ ഗാര്‍ഡന്റെ പേരും മാറ്റി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി. അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര് നല്കിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം ഞായറാഴ്ച നിര്‍വ്വഹിക്കും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെ സാധാരണക്കാര്‍ക്കായി അമൃത് ഉദ്യാന്‍ തുറന്നുകൊടുക്കും.

സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പേര് മാറ്റിയിരിക്കുന്നത്. ‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാന്‍ എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പേര് നല്കി’- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയില്‍ അറിയിച്ചു.

also read: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരുമായി ചേരുന്നതിനാലാണ് ‘അമൃത് ഉദ്യാന്‍’ എന്ന പേരിട്ടിരിക്കുന്നത്. രാഷ്ട്രപതി ഭവന്‍ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റിയത് സ്വാതന്ത്ര്യ പൂര്‍വ്വകാല അധിനിവേശത്തിന്റെയും സാമ്രാജ്യത്വ കാലഘട്ടത്തിന്റെയും സ്വാധീനം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്.

also read: ദാമ്പത്യം തുടരാന്‍ താത്പര്യമില്ല, മറ്റൊരാള്‍ക്കൊപ്പം പോകുകയാണെന്ന് ഭാര്യ, കഴുത്ത് ഞെരിച്ച് കൊന്ന് പ്രതികാരം ചെയ്ത് മഹേഷ്, കൊച്ചിയിലെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ബ്രിട്ടിഷ് ഭരണകാലത്ത് രാഷ്ട്രപതി ഭവന്‍, നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍, പാര്‍ലമെന്റ് എന്നിവ ഉള്‍പ്പെടുന്ന ന്യൂഡല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങളുടെ നിര്‍മാണ വേളയിലാണ് ഈ ഉദ്യാനം പണികഴിപ്പിച്ചത്. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച കശ്മീര്‍ ഉദ്യാനത്തിനു സമാനമായ രീതിയില്‍ നിര്‍മിച്ചതിനാലാണ് മുഗള്‍ ഗാര്‍ഡന്‍ എന്ന പേരുനല്കിയത്.

Exit mobile version