കാലിൽ പുഴുവരിച്ച നിലയിൽ വയോധിക;സരസ്വതിയമ്മയുടെ കാൽ മുറിച്ചു മാറ്റേണ്ട അവസ്ഥ, 3 ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, തുണ മകൾ മാത്രം, കേസെടുക്കും!

critical condition | Bignewslive

പേരാവൂർ: കാലിൽ പുഴുവരിച്ച നിലയിൽ ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിലായ പേരാവൂർ പഞ്ചായത്ത് കാഞ്ഞിരപ്പുഴയിലെ 65കാരി സരസ്വതിയമ്മയെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സന്നദ്ധ പ്രവർത്തകരാണ് സരസ്വതിയമ്മയുടെ അവസ്ഥ അറിഞ്ഞ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കാൽ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. മൂന്ന് വർഷമായി പ്രമേഹ രോഗിയാണ് സരസ്വതിയമ്മ.

നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപ് മടങ്ങിയ സൈനികൻ ലഡാക്കിൽ മരിച്ചു; വിയോഗം കോയമ്പത്തൂരിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കവെ! നോവ്

ഒന്നര മാസം മുൻപാണ് കാലിൽ വ്രണം കണ്ടത്. പിന്നീട് ഈ മുറിവ് പഴുക്കാൻ തുടങ്ങി. ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്നുള്ള ശുപാർശ പ്രകാരം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു. എന്ാൽ, ഇവിടെ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുകയും കൂടെ നിൽക്കാൻ ആളില്ലാതെ വരികയും ചെയ്തതോടെ സരസ്വതിയമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. വീട്ടിൽ എത്തിയ ശേഷമാണ് കാലിലെ മുറിവിൽ പുഴു അരിച്ചു തുടങ്ങിയത്.

വിവരം അറിഞ്ഞ് പേരാവൂർ ടൗണിലെ ചുമട്ടു തൊഴിലാളിയും സന്നദ്ധ പ്രവർത്തകനുമായ ആപ്പൻ മനോജ്, കൃപാ ഭവൻ ഡയറക്ടർ സന്തോഷ് എന്നിവർ ചേർന്ന് സരസ്വതിയമ്മയെ വ്യാഴാഴ്ച രാവിലെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സരസ്വതി അമ്മയ്ക്ക് മൂന്ന് ആൺമക്കളാണുള്ളത്. എന്നാൽ തിരിഞ്ഞ് നോക്കാൻ പോലും ആരും തയ്യാറായില്ലെന്ന് സരസ്വതിയമ്മ പറയുന്നു. മകളാണ് പരിചരിച്ചിരുന്നത്.

താലികെട്ടിന് തൊട്ടുമുൻപ് വരനോട് ‘ആ സ്വകാര്യം’ പറഞ്ഞു; തൊട്ടുപിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി, സംഭവം പറവൂരിലെ ക്ഷേത്രത്തിൽ

മകൾക്കാകട്ടെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ കഴിയും വിധമുള്ള സാമ്പത്തിക സ്ഥിതി ഇല്ല. പേരാവൂർ പഞ്ചായത്തിനോട് സഹായത്തിന് സമീപിച്ചു എങ്കിലും യാതൊരുവിധ സഹായവും ലഭിച്ചില്ല. പൊലീസിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല എന്നും മകൾ സുനിത പറയുന്നു. സ്ഥിതി കൂടുതൽ വഷളായിട്ടും സരസ്വതിയമ്മയെ പരിചരിക്കാൻ തയാറാകാത്ത മക്കൾക്കെതിരെ കേസ് എടുക്കാൻ ആർഡിഒ നിർദേശം നൽകി. സാമൂഹ്യ നീതി വകുപ്പ് പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനം.

Exit mobile version