നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപ് മടങ്ങിയ സൈനികൻ ലഡാക്കിൽ മരിച്ചു; വിയോഗം കോയമ്പത്തൂരിലേയ്ക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കവെ! നോവ്

അരീക്കോട്: നിക്കാഹ് കഴിഞ്ഞ് മടങ്ങിയ സൈനികൻ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ ആണു മരിച്ചത്. 27 വയസായിരുന്നു. ഒരാഴ്ച മുൻപാണ് നുഫൈൽ നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

താലികെട്ടിന് തൊട്ടുമുൻപ് വരനോട് ‘ആ സ്വകാര്യം’ പറഞ്ഞു; തൊട്ടുപിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി, സംഭവം പറവൂരിലെ ക്ഷേത്രത്തിൽ

മൃതദേഹം നാട്ടിലെത്തിക്കും. 8 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കഴിഞ്ഞ രണ്ടു വർഷമായി കശ്മീരിലാണ്. ഡിസംബർ അവസാനമാണ് നാട്ടിലെത്തിയത്. ഈ മാസം 2ന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22ന് ലഡാക്കിലേയ്ക്ക് മടങ്ങിയത്. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.

വ്യാഴാഴ്ച രാവിലെ 10.30നു പ്രതിശ്രുത വധുവിനെ വിളിച്ച് സംസാരിച്ചിരുന്നു. രാത്രി ഒൻപതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരണപ്പെട്ടിരുന്നു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണു കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.

Exit mobile version